പാറശാല: പൊഴിയൂര് മസ്ജിദില് നാട്ടൊരുമ നോമ്പുതുറ സംഗമം സംഘടിപ്പിച്ചു. ടൗണ് മസ്ജിദ് ഹാളില് നടന്ന സംഗമസദസ് ഇമാം ആല് ഹാഫിള് നൗഫല് ഹുദവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് അംഗമായ ജില്ലാ ആൻഡ് സെഷന്സ് ജഡ്ജി ഷാജഹാന്, പാറശാല താലൂക്ക് ഹെഡ് ക്വട്ടേഴ്സ് ആശുപത്രിയിലെ ആര്എംഒ ഡോ. എ. ജെയിന്, ആസ്പയര് ഡയറക്ടര് ഷമ്മി കപൂര്, സാമൂഹ്യ പ്രവര്ത്തകന് പോള്സണ് എന്നിവര് റംസാൻ സന്ദേശം നല്കി. ജമാഅത്ത് പ്രസിഡന്റ് സുലൈമാന്, സെക്രട്ടറി എം.എസ്. ജലാല്, ട്രഷറര് ചാമവിള ഷാനവാസ്, ജോയിന്റ് സെക്രട്ടറി മുനീര് എന്നിവര് സംഗമത്തിനു നേതൃത്വം നൽകി.